ഗ്രൂപ്പിലെ വിജയകഥകൾ

ഞാൻ അഞ്ജു ഹബീബ്. അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസിൽ നിന്നും സർട്ടിഫൈഡ് പേഴ്‌സണൽ ട്രെയിനർ, ഫിറ്റ്നസ് ന്യൂട്രീഷ്യൽ സ്പെഷ്യലിസ്റ്റ്. Anju Habeeb Fitness ന്റെ സംരംഭക. നൂറുകണക്കിന് ആളുകളെ ഫിറ്റ്നസ് ലോകത്തേക്ക് കൊണ്ടുവരാനും, അവരുടെ ലക്ഷ്യം നേടിക്കൊടുക്കാനും കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നവൾ. Anju Habeeb Fitness ഗ്രൂപ്പിലെ മുൻബാച്ചുകളിൽ നിന്ന് വിജയകരമായി അമിതവണ്ണവും ഫാറ്റും കുറച്ച് മാജിക്കലി ട്രാൻസ്‌ഫർമേഷൻ വരുത്തിയ നൂറുകണക്കിന് അംഗങ്ങളുണ്ട്. ഗ്രൂപ്പിനെപ്പറ്റി അംഗങ്ങളുടെ അഭിപ്രായങ്ങളും റിവ്യൂസും ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലുണ്ട്. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും, കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നുമുള്ള മലയാളികൾ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. നിങ്ങളുടെ ഒരു ഫ്രണ്ടിനെയോ മ്യൂച്വൽ ഫ്രണ്ടിനെയോ അല്ലെങ്കിൽ നിങ്ങൾക്കറിയുന്ന ഒരാളെയോ എന്തായാലും ആ റിവ്യൂവിൽ കാണാം. ഗ്രൂപ്പിനെപ്പറ്റിയുള്ള അഭിപ്രായം അവരോടും ചോദിക്കാം. ഫേസ്ബുക്ക് പേജ് റിവ്യൂസ് ഈ ലിങ്കിൽ ക്ലിക് ചെയ്ത് വായിക്കൂ... കൂടാതെ അവരിൽ ചിലരുടെ വിജയകഥകളും ട്രാൻസ്‌ഫർമേഷൻ ചിത്രങ്ങളും താഴെ നൽകിയിരിക്കുന്നു...

RATHI MANOJ
തൃശ്ശൂർ സ്വദേശിനി. ബാംഗ്ലൂരിൽ കൗൺസിലർ & ട്രെയിനറായി ജോലി ചെയ്യുന്നു. പണ്ട് നല്ലോണം മെലിഞ്ഞിരുന്നിട്ട് പ്രസവശേഷം വല്ലാതെ വണ്ണം വച്ചതായിരുന്നു എന്റെ പ്രശ്നം. കണ്ണാടിയിൽ കാണുമ്പോൾ സങ്കടം, ആശിച്ച് മോഹിച്ച് വാങ്ങിയ വസ്ത്രങ്ങൾ ധരിക്കാൻ പറ്റാത്ത നിരാശയും. എന്നാൽ ഇപ്പോഴതൊക്കെ പഴങ്കഥയാണ്. എന്താണീ ഫാറ്റ്ലോസിനു പിന്നിലെ രഹസ്യം എന്ന് കാണുന്നവരൊക്കെ ചോദിക്കുന്ന തരത്തിൽ ഞാൻ മാറിക്കഴിഞ്ഞു. അത്രമേൽ സന്തോഷത്തോടെ തന്നെ ഞാൻ പറയും അഞ്ജുവിന്റെ ഫിറ്റ്നസ് ഗ്രൂപ്പാണ് എന്നെ അടിമുടി മാറ്റിയതെന്ന്...
VEENA RANJITH
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഡോക്ടർ. Anju Habeeb Fitness ലെ തുടക്കം മുതലുള്ള പ്രൗഡ് മെമ്പർ. ജീവിതത്തിലൊരിക്കലും തടി കുറയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളിൽ നിന്ന്, 79 കിലോയിൽ നിന്ന് തുടങ്ങി, ഇപ്പോൾ 65ഉം കഴിഞ്ഞ് താഴോട്ട് പോയിക്കൊണ്ടിരിക്കുന്ന ഭാരവും ഹെൽത്തി & ടോൺഡ് ആയ ശരീരവുമായി ഗ്രൂപ്പിന്റെ വിജയകഥകളിലൊരാളായി ഞാനുമുണ്ട്...


SREEPADH PK
കോട്ടയ്ക്കലിൽ ബാങ്ക് ജീവനക്കാരൻ. Anju Habeeb Fitness ഗ്രൂപ്പിലെ വർക്കൗട്ടും ഡയറ്റും ചെയ്ത് വയസ്സ് റിവേഴ്സ് ഗിയറിൽ ഓടിക്കുന്ന മാജിക്ക് കാണിച്ചുകൊണ്ടിരിക്കുന്ന അടുത്തയാൾ. 95 കിലോയിൽ തുടങ്ങി നാലു മാസം കൊണ്ട് 17 കിലോ കുറച്ച ബിഫോർ ആഫ്റ്റർ ചിത്രമാണിത്.
SHYAMLI SAJEEV
അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്നു. ഏഴുമാസം കൊണ്ട് കുറച്ചത് 20 കിലോയിലധികം. അഞ്ജുവിന്റെ ഫിറ്റ്നസ് ഗ്രൂപ്പിലെ പ്രൗഡ് മെമ്പർ. ഇനിയൊരിക്കലും അനാരോഗ്യകരമായ ഭക്ഷണശീലത്തിലേക്കോ വ്യായാമമില്ലായ്മയിലേക്കോ തിരിച്ച് പോവില്ലെന്നുറപ്പിച്ച് പണ്ടത്തേക്കാൾ സുന്ദരിയായി ഹാപ്പിയായി ഞാനുണ്ടിവിടെ...


AKHILA BEEGUM
കേരള ഹെൽത്ത് സർവീസിൽ അസിസ്റ്റന്റ് സർജ്ജൻ. ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് രോഗികളോട് വ്യായാമത്തിന്റെയും ഡയറ്റിന്റെയും പ്രാധാന്യം പറഞ്ഞുകൊടുക്കുന്നതുനോടൊപ്പം, സ്വന്തം ശരീരവും ഫിറ്റ് ആക്കി അവർക്ക് മാതൃക കാണിച്ചു നൽകുന്ന ഡോക്ടർ.
SHARAF MEPPADI
വയനാട് സ്വദേശി. സൗദി അറേബ്യയിൽ ഡിസൈനർ. പണ്ട് വയറിൽ വന്ന് തൊട്ട് നോക്കി കളിയാക്കിച്ചിരിച്ചവരൊക്കെ ഇന്ന് അതേ വയറ് അപ്രത്യക്ഷമായ രഹസ്യം അറിയാൻ പിന്നാലെ നടക്കുന്ന കഥയാണ് യായ ഷറഫുദ്ദീനു പറയാനുള്ളത്.


SHAHIDA RASAK
കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥ . Anju Habeeb Fitness ഗ്രൂപ്പിലെ വർക്കൗട്ടും ഡയറ്റും ചെയ്ത് വയസ്സ് റിവേഴ്സ് ഗിയറിൽ ഓടിക്കുന്ന മാജിക്ക് കാണിച്ചുകൊണ്ടിരിക്കുന്ന അടുത്തയാൾ. മധ്യവയസ്സ് പിന്നിട്ടാൽ പിന്നെ വർക്കൗട്ടും ഡയറ്റും എന്ത് എന്ന് ആലോചിക്കുന്നവർക്ക് മുന്നിൽ 12 കിലോ ഭാരവും കുടവയറും കുറച്ച ബിഫോർ ആഫ്റ്റർ ചിത്രമാണിത്.